കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പ്രീ-പ്രസ്സ് ഓപ്പറേഷൻ/പ്രസ്സ് വർക്ക്/പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ്) കോഴ്‌സുകളിലേക്ക് 24 വരെ അപേക്ഷിക്കാം.
അപേക്ഷകർക്ക് എസ്.എസ്.എൽ.സി യോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

തിരുവനന്തപുരം (0471 2474720, 2467728), എറണാകുളം (0484 2605322), കോഴിക്കോട് (0495 2356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോറം, പ്രോസ്‌പെക്റ്റസ് എന്നിവ 100 രൂപയ്ക്ക് നേരിട്ടും 135 രൂപ മണിഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ അയച്ചാൽ തപാലിലും ലഭിക്കും. വിശദ വിവരങ്ങൾക്ക് 0471 2467728, 0471 2474720