സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനി
പിന്നാക്കവിഭാഗം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിന് മികച്ച പരിശീലനം നല്കി വിദേശ രാജ്യങ്ങൡ തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. ഇതിനായി ദൂബൈ, അബുദാബി എന്നിവടങ്ങളിലെ 72 കമ്പനികളിലെ തൊഴില്‍ ദാതാക്കളുമായി യോഗം ചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും കോഴ്സ് പൂര്‍ത്തികരിച്ച 1200 പേരെ വിദേശത്ത് ജോലിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രി അറിയിച്ചു. വടക്കഞ്ചേരിയില്‍ ഒന്നര ഏക്കറില്‍ 7.5 കോടി ചെലവില്‍ ഉടന്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കാനിരിക്കുന്ന കമ്മ്യൂണിറ്റി കോളെജിനൊപ്പം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.