കെ-ടെറ്റ് അധ്യാപക യോഗ്യത പരീക്ഷയ്ക്ക് https://ktet.kerala.gov.in വഴി ഡിസംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുളള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപതാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ബാച്ചിൽ പങ്കെടുത്ത 2908 അധ്യാപകരിൽ 2339 പേർ…

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 8, 9, 10 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ ഹൈസ്കൂൾ - ഹയർസെക്കണ്ടറി തലം, കോളേജ് തലം, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന…

സംസ്ഥാന വനിത കമ്മീഷൻ ഡിസംബർ 19ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് ജില്ലാ പഞ്ചായത്ത് ഹാളിലേക്ക് മാറ്റി. രാവിലെ 10ന് ആരംഭിക്കുന്ന കമ്മീഷൻ സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.

* എൻട്രികൾ നൽകേണ്ടത് ഡിസംബർ 18 വരെ 30-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് അപേക്ഷിക്കേണ്ടത്. മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം…

ഭരണസമിതിയുടെ അഞ്ച് വർഷ കാലാവധി ഡിസംബർ 20 ന് പൂർത്തിയാകാത്ത മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 22 നും, ചോക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 26 നും നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഈ…

സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഡിസംബർ 17ന് പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ…

2025-ലെ കേരള സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.  കേരളത്തിൽ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ അവാർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എനർജി മാനേജ്‌മെന്റ് സെന്ററാണ്.  സർക്കാർ നിയോഗിച്ച സംസ്ഥാനതല ജഡ്ജിംഗ് കമ്മിറ്റിയുടെ…

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനം നൽകും. ഒരു ബാച്ചിൽ…

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം 'പടവ് 2026' നോടനുബന്ധിച്ച് ക്ഷീര മേഖലയിലെ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമ പ്രവർത്തകരുടെ സൃഷ്ടികൾക്കും പുരസ്‌കാരങ്ങൾ നൽകുന്നു. ക്ഷീര…