വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കൾക്കുള്ള 2025-26 വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിന് https://serviceonline.gov.in/kerala/ വെബ്സൈറ്റ് വഴി ഡിസംബർ 31 വരെ അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച,…
കണ്ണൂർ ജില്ലയിലെ ലീഗൽ മെട്രോളജി വകുപ്പ് അനുവദിച്ചിട്ടുള്ള 2026 വർഷത്തെ അളവ് തൂക്ക മാനുഫാക്ചറർ / ഡീലർ / റിപ്പയർ ലൈസൻസുകൾ നവംബർ 30 നകം എൽഎംഒഎംഎസ് പോർട്ടലിൽ ഓൺലൈനായി പുതുക്കണം. ഫോൺ: 04972706504.
അർബൻ ആർട്ടിരിയർ ഗ്രിഡ് റോഡിന്റെ ഭാഗമായി ധർമ്മടം പഞ്ചായത്തിലെ ഒഴയിൽ ഭാഗം - വേളാണ്ടിവീട് - കിണരുകണ്ടി - അണ്ടല്ലൂർകാവ് റോഡ് 0/000 മുതൽ 2/141 വരെയും ബ്രണ്ണൻ കോളേജ് മെൻസ് ഹോസ്റ്റൽ -…
2025-26 സാമ്പത്തിക വർഷത്തിലെ സർക്കസ് പെൻഷൻ ലഭ്യമാകുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് ചെയ്യാതിരുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർകാർഡിന്റെ പകർപ്പ് എന്നിവ കണ്ണൂർ ജില്ലാ കലക്ടറേറ്റിൽ ഹാജരാക്കണം.
കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായും ഫലപ്രദമായും നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജില്ലാതല നോഡൽ ഓഫീസർമാരെ നിയമിച്ചു. ജില്ലാ പഞ്ചായത്ത് വരണാധികാരിയെ സഹായിക്കാനുള്ള…
പന്ന്യന്നൂർ ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിലേക്കുള്ള താൽക്കാലിക നിയമനത്തിന് നവംബർ 18 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് തേടാൻ പാടില്ലന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി മോസ്കുകൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ, മറ്റ് ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ…
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കെ ഫോൺ പണികൾ നടക്കുന്നതിനാൽകാനച്ചേരി, കാനച്ചേരി കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 13ന് രാവിലെ 10.30 മുതൽ 3.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കണ്ണൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11 ന് നടത്തുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റച്ചട്ടം നവംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ചും മറ്റും…
അമ്പായത്തോട്- പാല്ചുരം റോഡിന്റെ അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് നവംബര് 13 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര് അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള് നിടുംപൊയില് ചുരം വഴി കടന്നുപോകണം.
