കോട്ടയം: കുടുംബശ്രീയുടെ മാ കെയർ പദ്ധതി ജില്ലയിൽ എട്ടു സ്കൂളുകളിൽകൂടി ആരംഭിക്കുന്നു. ഏറ്റുമാനൂർ, പള്ളം, മാടപ്പള്ളി, പാമ്പാടി, ഈരാറ്റുപേട്ട ബ്ലോക്കുകൾക്ക് കീഴിലെ സ്കൂളുകളിലാണ് പുതിയ കേന്ദ്രങ്ങൾ തുറക്കുകയെന്ന് കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ അഭിലാഷ്…
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ(യോഗ്യത പ്ലസ് ടു), ആറു…
കോട്ടയം: തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ ട്രേഡുകളിൽ ഒഴിവ്. ഇലക്ട്രീഷ്യൻ ട്രേഡിൽ എസ്.ടി. വിഭാഗത്തിൽ ഒന്നും പ്ലംബർ ട്രേഡിൽ എസ്.സി, എസ്.ടി. വിഭാഗത്തിലുള്ളവരുൾപ്പെടെ 34 ഒഴിവുകളും ഉണ്ട്. താല്പര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടു…
കോട്ടയം പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ നേരിട്ടെത്തി സെപ്റ്റംബർ 27 വരെ അപേക്ഷ നൽകാം.…
സാമൂഹിക പരിഷ്കർത്താവും വൈക്കം സത്യഗ്രഹ സമരത്തിൻറെ മുന്നണി പോരാളിയുമായിരുന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കറുടെ (തന്തൈ പെരിയാർ) 147-ാം ജന്മദിനം വൈക്കത്ത് ആഘോഷിച്ചു. തന്തൈ പെരിയാറിന്റെ ജന്മദിനം സാമൂഹികനീതി ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്…
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനോടനുബന്ധിച്ച് സെപ്റ്റംബർ 18 മുതൽ ഒക്ടോബർ രണ്ടുവരെ ക്ഷേത്രവും മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി.
കോട്ടയം മാന്നാനം പാലത്തിന്റെ നിർമാണം ആരംഭിച്ചതിനാൽ മാന്നാനം-കൈപ്പുഴ റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 18 മുതൽ പണി പൂർത്തിയാകുന്നതുവരെ നിരോധിച്ചതായി കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കുട്ടോമ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വില്ലൂന്നിയിലെത്തി മാന്നാനം ഭാഗത്തേക്ക്…
കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന വികസന സദസിന്റെ ക്രമീകരണങ്ങൾ ആലോചിക്കുന്നതിന് ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തിൽ യോഗം നടത്തി. ഇതുവരെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പൊതുജനാഭിപ്രയവും പുതിയ ആശയങ്ങളും സ്വരൂപിക്കുന്നതിനും ലക്ഷ്യമിട്ട് സെപ്റ്റംബർ…
പെരുവ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്ന ട്രേഡിൽ എതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ നൽകി ഹാജരാകാൻ സാധിക്കാത്തവർക്കും ഇതവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കും സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം.…
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ്് മെക്കാനിക്ക് ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ നിയമനത്തിന് സെപ്റ്റംബർ 18ന് രാവിലെ 10.30ന് അഭിമുഖം നടത്തും. എസ്.സി. വിഭാഗക്കാർക്കാണ് ഒഴിവ്. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഇലക്ട്രോണിക്സ്/…