വിവിധ ഇനം മാവിനങ്ങളെ സംരക്ഷിക്കുന്നതിനായി 100 ‘നാട്ടു മാന്തോപ്പുകൾ’ എന്ന പദ്ധതിയുമായി കൃഷി വകുപ്പ്.

ഇരുന്നൂറ്റി അൻപതോളം വ്യത്യസ്തമാർന്ന മാവിനങ്ങൾ കേരളത്തിലുണ്ടെങ്കിലും അവയെല്ലാം അന്യംനിന്ന് പോകുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് 100 ഇനം മാവിൻ തൈകളുടെ ഒരു മാന്തോപ്പ് ഒരു പഞ്ചായത്തിൽ നട്ടുവളർത്തുക എന്നതാണ് ഈ പദ്ധതിയുടെ ആശയം.

തെരഞ്ഞെടുക്കപ്പെട്ട 100 പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ ഈ പദ്ധതി ആരംഭിക്കുക. പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണി പ്പോരാളിയിരുന്ന സുഗതകുമാരി ടീച്ചറുടെ നാമത്തിലായിരിക്കും പദ്ധതി അറിയപ്പെടുക. സുഗതകുമാരി സ്മാരക നാട്ടു മാന്തോപ്പുകൾ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി അടുത്ത മാസം മുതൽ കൃഷി വകുപ്പ് ആരംഭിക്കുമെന്ന് ്കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.