തൃശ്ശൂർ: പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രിയദർശിനി ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്‌പെഷ്യൽ ലൈവ് ലി ഹുഡ് പ്രോഗ്രാം ആരംഭിച്ചു. കുടുംബശ്രീയുടെ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പരിചരണം നൽകുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള സംവിധാനത്തിന്റെ ഭാഗമായുള്ള കുടുംബശ്രീ സംരംഭങ്ങളാണ് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകൾ. ബഡ്സിലെ കുട്ടികൾക്കും , അമ്മമാർക്കുമായുള്ള ഉപജീവന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രമ്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ ഹംസ, പഞ്ചായത്തംഗങ്ങളായ വി കൃഷ്ണൻകുട്ടി, ജി പ്രദീപ്, യു അബ്ദുള്ള, ബഡ്സ് സ്കൂൾ ടീച്ചർ ദിവ്യ എന്നിവർ പങ്കെടുത്തു.