ആലപ്പുഴ: ജില്ലയിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ വലിയതുരുത്ത് – ചെറിയ തുരുത്ത് പാടശേഖരത്തിൽ നിന്നും 2020-21ലെ പുഞ്ചകൃഷി നെല്ല് സംഭരണം ആരംഭിച്ചു. സപ്ലൈകോ നിഷ്കർഷിച്ചിരിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചു വേണം നെല്ല് നൽകാനെന്നും ഓൺലൈൻ കർഷക രജിസ്ട്രേഷൻ ഫെബ്രുവരി 15ന് അവസാനിക്കുമെന്നും മങ്കൊമ്പ് പാഡി മാർക്കറ്റിങ് ഓഫീസർ അറിയിച്ചു.