അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി അഗളി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
താത്പ്പര്യമുള്ളവർ ജനുവരി 28 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം സബ് കളക്ടറുടെ കാര്യാലയത്തിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 04924254227.