സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം, പട്ടികജാതി/പട്ടികവർഗ്ഗക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് വനിതാ സംവിധായകരുടെ രണ്ട് ഫീച്ചർ ഫിലിമും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ രണ്ട് ഫീച്ചർ ഫിലിമുകളും നിർമ്മിക്കുന്നു. കെ.എസ്.എഫ്.ഡി.സിക്കാണ് നിർമ്മാണ ചുമതല. പദ്ധതി പ്രകാരം സിനിമാ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിന് മുമ്പ് കെ.എസ്.എഫ്.ഡി.സിയിൽ അപേക്ഷ സമർപ്പിക്കണം.
മലയാള ഭാഷാ പരിജ്ഞാനമുള്ള വിനിതാ സംവിധായകർക്കും പുതുമുഖ വനിതാ സംവിധായകർക്കും പുതുമുഖ വനിതാ സംവിധായകർക്കും പ്രൊപ്പോസൽ സമർപ്പിക്കാം. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമാ നിർമാണത്തിനും പുതുമുഖ സംവിധായകർക്കും പ്രൊപ്പോസൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്:www.ksfdc.in.