കാസര്‍ഗോഡ്:  ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായുള്ള വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ഡി.പി.സി.ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീതാ കൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു.

പൊതുമരാമത്ത് കാര്യസ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.എസ്.എന്‍ സരിത, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാനും ഐ.സി.എ.ആര്‍ സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ.സി തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പതിനഞ്ച് വര്‍ക്കിങ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് ചര്‍ച്ച നടത്തി. ക്രോഡീകരിച്ച വിവരങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ പാദൂര്‍ ഷാനവാസ് സ്വാഗതവും സെക്രട്ടറി പി. നന്ദകുമാര്‍ നന്ദിയും പറഞ്ഞു.