കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും ഒപ്പിയെടുക്കാന്‍ ജില്ലയില്‍ വിന്യസിച്ചത് 172 വീഡിയോഗ്രാഫര്‍മാരെ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സജ്ജീകരണം, പോളിങ് ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലനം, തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ പ്രത്യേക യോഗങ്ങള്‍, തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളിലെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍, പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍, വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍, പോളിങ് ബൂത്തിലെ നടപടി ക്രമങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളാണ് ഇവര്‍ വീഡിയോയില്‍ പകര്‍ത്തുന്നത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതുമുതലാണ് ഇവരുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവരില്‍ 20 പേരെ സ്റ്റാറ്റിക് സര്‍വ്വൈലന്‍സ് സംഘത്തിന് കീഴിലും 16 പേരെ ഫ്‌ ൈള യിങ് സ്‌ക്വാഡിന്റെ കീഴിലും അഞ്ച് പേരെ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ കീഴിലും അഞ്ച് പേരെ വീഡിയോ സര്‍വ്വൈലന്‍സ് സംഘത്തിന് കീഴിലും കളക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ പകര്‍ത്താന്‍ രണ്ട് പേരെയും 125 പേരെ ആബ്‌സന്റീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്ന സംഘങ്ങള്‍ക്ക് കീഴിലുമാണ് നിയോഗിച്ചത്.