മലപ്പുറം:  ജില്ലയില്‍ വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്ന്  ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍/അപേക്ഷക 2021 ജൂണ്‍ ഒന്നിന് 16 വയസു തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകള്‍ ihrd.kerala.gov.in/ths എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ രജിസ്‌ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/എസ്.ടി വിദ്യാ4ത്ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച് പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാം. 2021-22 വര്‍ഷത്തെ പ്രോസ്‌പെക്ടസ് ഇതേ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ ഒന്‍പത് വൈകീട്ട് നാല് വരെ സമര്‍പ്പിക്കാം. ഫോണ്‍: വാഴക്കാട്(04832725215), വട്ടംകുളം (0494 2681498), പെരിന്തല്‍മണ്ണ (04933 225086)