എറണാകുളം:   ജില്ലയിൽ വെള്ളിയാഴ്ച വരെ 868650 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 565488 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 303162 ആളുകളും വാക്സിൻ സ്വീകരിച്ചു.
691693 ആളുകൾ ആദ്യ ഡോസ് വാക്സിനും 176967 ആളുകൾ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു.

131819 ആരോഗ്യ പ്രവർത്തകരും 78736 കോവിഡ് മുന്നണി പ്രവർത്തകരും 45 നും 60 നും ഇടയിൽ പ്രായമുള്ള 228742 ആളുകളും 60 വയസിനു മുകളിലുള്ള 429273 ആളുകളും വാക്സിൻ സ്വീകരിച്ചു. 167613 ആളുകൾക്ക് കോവിഷീൽഡ് രണ്ട് ഡോസും നൽകി. 9344 ആളുകൾക്ക് കോവാക്സിനും രണ്ട് ഡോസ് നൽകി.