കൊല്ലം :തെരുവില്‍ കഴിയുന്നവര്‍ക്ക് തണലായി കൊല്ലം നഗരസഭ. ആശ്രാമം, ബീച്ച് എന്നിവിടങ്ങളിലാണ് പാര്‍പ്പിടവും ഭക്ഷണവും ഒരുക്കിയിട്ടുള്ളത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ പാര്‍പ്പിക്കുന്നത്. ഇതിനായി തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ട് കെട്ടിടങ്ങളിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

സിവില്‍ ഡിഫന്‍സിലുള്ളവരെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. 55 പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. നഗരസഭയുടെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം. കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഡോമിസിലറി കോവിഡ് കെയര്‍ സെന്ററും ഒരുക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.
ആശ്രാമത്തും ബീച്ചിലും പരിസരപ്രദേശങ്ങളിലുമുള്ള തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കുന്നു. മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷ•ാരായ യു. പവിത്ര, ഗീതാകുമാരി, ജയന്‍, ഉദയകുമാര്‍, സവിതാ ദേവി തുടങ്ങിയവര്‍ കേന്ദ്രങ്ങളിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.