തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് (16 ജൂൺ) അർധരാത്രി മുതൽ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ‘എ’ കാറ്റഗറിയിലും എട്ടു മുതൽ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതൽ 30 വരെ ‘സി’ കാറ്റഗറിയിലും 30നു മുകളിൽ ‘ഡി’ കാറ്റഗറിയിലും ഉൾപ്പെടുത്തിയാണു നിയന്ത്രണം.
*ജില്ലയിൽ ‘ഡി’ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾ*
ആറു തദ്ദേശ സ്ഥാപനങ്ങളാണു ‘ഡി’ കാറ്റഗറിയിൽപ്പെടുന്നത്. ഇവിടെ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും ഏർപ്പെടുത്തുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കും.
കഠിനംകുളം
പോത്തൻകോട്
പനവൂർ
മണമ്പൂർ
അതിയന്നൂർ
കാരോട്
*’സി’ കാറ്റഗറിയിൽപ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾ*
38 തദ്ദേശ സ്ഥാപനങ്ങളാണു ‘സി’ കാറ്റഗറിയിലുള്ളത്. ഇവിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ടാകും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ദിവസവും പ്രവർത്തിക്കാം. വിവാഹാവശ്യത്തിനുള്ള വിൽപ്പനയ്ക്കായി വസ്ത്രവ്യാപാര ശാലകൾ, ജ്വല്ലറികൾ, ചെരുപ്പു കടകൾ തുടങ്ങിയവയ്ക്കു പ്രവർത്തിക്കാം. കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, റിപ്പയർ സർവീസ് കടകൾ തുടങ്ങിയവയ്ക്കും 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ എഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. റസ്റ്ററന്റുകൾ ടെക്ക് എവേയ്ക്കു മാത്രമായി രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം.
മംഗലപുരം
അഴൂർ
കാഞ്ഞിരംകുളം
കടയ്ക്കാവൂർ
ചെറുന്നിയൂർ
ഒറ്റൂർ
കിഴുവിലം
മാറനല്ലൂർ
വിതുര
കല്ലിയൂർ
ചെമ്മരുതി
കൊല്ലയിൽ
പെരുങ്കടവിള
ഇലകമൺ
തിരുപുരം
അരുവിക്കര
മുദാക്കൽ
വെമ്പായം
അമ്പൂരി
പുളിമാത്ത്
പള്ളിച്ചൽ
കല്ലറ
അണ്ടൂർക്കോണം
കരുംകുളം
നെല്ലനാട്
കോട്ടുകാൽ
ബാലരാമപുരം
ആനാട്
പഴയകുന്നുമ്മേൽ
വക്കം
കാട്ടാക്കട
കുന്നത്തുകാൽ
വെങ്ങാനൂർ
ചിറയിൻകീഴ്
മലയിൻകീഴ്
ചെങ്കൽ
ഇടവ
കിളിമാനൂർ
*’ബി’ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങൾ*
31 തദ്ദേശ സ്ഥാപനങ്ങളാണു ബി കാറ്റഗറിയിലുള്ളത്. ഇവിടെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം. അക്ഷയ സെന്ററുകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തനാനമതിയുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി തുറക്കാം. ബിവ്‌റെജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ, ബാറുകൾ തുടങ്ങിയവ ടെക്ക് എവേയ്ക്കു മാത്രമായു തുറക്കാം. തിരക്ക് ഒഴിവാക്കുന്നതിന് ആപ്പ് വഴി ബുക്കിങ് ഏർപ്പെടുത്തും. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും.
വർക്കല മുനിസിപ്പാലിറ്റി
പൂവച്ചൽ
കരകുളം
പള്ളിക്കൽ
തൊളിക്കോട്
കരവാരം
വെട്ടൂർ
കുളത്തൂർ
വിളപ്പിൽ
പെരിങ്ങമ്മല
പൂവാർ
പുല്ലമ്പാറ
പാറശാല
വിളവൂർക്കൽ
വാമനപുരം
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
പാങ്ങോട്
വെള്ളറട
വെള്ളനാട്
തിരുവനന്തപുരം കോർപ്പറേഷൻ
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
മാണിക്കൽ
ഒറ്റശേഖരമംഗലം
ആര്യങ്കോട്
അഞ്ചുതെങ്ങ്
ഉഴമലയ്ക്കൽ
നെടുമങ്ങാട് മുനിസിപ്പാലിറ്റി
ആര്യനാട്
നാവായിക്കുളം
മടവൂർ
കള്ളിക്കാട്
*’എ’ കാറ്റഗറിയിൽപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ*
നന്ദിയോട്, നഗരൂർ, കുറ്റിച്ചൽ എന്നിവയാണ് എ കാറ്റഗറിയിലുള്ളത്. ഇവിടെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കും. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം. എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെ0 രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ടാക്‌സികൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് ഓടാം. ടാക്‌സിയിൽ ഡ്രൈവറെ കൂടാതെ മൂന്നു പേരെയും ഓട്ടോയിൽ ഡ്രൈവറെക്കൂടാതെ രണ്ടു പേരെയും അനുവദിക്കും. കുടുംബാംഗങ്ങളുമായുള്ള യാത്രയ്ക്ക് ഈ നിയന്ത്രണമുണ്ടാകില്ല. ബിവ്‌റെജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ടേക്ക് എവേയ്ക്കു മാത്രമായി തുറക്കും. തിരക്ക് നിയന്ത്രിക്കാൻ ആപ്പ് ഏർപ്പെടുത്തും.  പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും. വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും.