പാലക്കാട്: താലൂക്കിലെ പാലക്കാട് മൂന്ന് വില്ലേജില് ഉള്പ്പെട്ട മുഴുവന് വസ്തു ഉടമസ്ഥരുടെയും ഭൂമിയുടെ അതിര്ത്തി തിട്ടപ്പെടുത്തുകയും, പേര്, വിസ്തീര്ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസര്വേ റെക്കോര്ഡുകള് ജൂണ് 17 മുതല് പാലക്കാട് താരേക്കാട് ഗവ. മോയന് എല്.പി. സ്‌കൂളില് പ്രദര്ശിപ്പിക്കും. കോവിഡ് മാനദണ്ഡപ്രകാരം ഒരു മാസത്തേക്കാണ് പ്രദര്ശനം. ബന്ധപ്പെട്ട വസ്തു ഉടമസ്ഥര്ക്ക് റെക്കോര്ഡുകള് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഓഫീസ് പ്രവൃത്തി ദിവസങ്ങളില് പരിശോധിക്കാം. ഇതിന് മേലുള്ള അപ്പീല് പരാതികള് ഈ പരസ്യം പ്രസിദ്ധപ്പെടുത്തിയത് മുതല് 30 ദിവസത്തിനകം പാലക്കാട് റിസര്വെ അസിസ്റ്റന്റ് ഡയറക്ടര്ക്ക് നിശ്ചിതഫോറത്തില് സമര്പ്പിക്കാം. റെക്കോര്ഡുകള് പരിശോധിക്കാന് വരുന്നവര് ബന്ധപ്പെട്ട ഭൂമിയിലുള്ള അവകാശം കാണിക്കുന്ന റെക്കോര്ഡുകള് കൊണ്ടുവരണം.
നിശ്ചിത ദിവസത്തിനകം റെക്കോര്ഡുകള് പരിശോധിച്ച് അപ്പീല് സമര്പ്പിക്കാത്ത പക്ഷം റീസര്വേ റെക്കോര്ഡുകളില് രേഖപ്പെടുത്തിയിരിക്കുന്ന വസ്തു ഉടമസ്ഥരുടെ പേര്, ഭൂമിയുടെ അതിര്, വിസ്തീര്ണം എന്നിവ അന്തിമമായി പരിഗണിച്ച് സര്വേ അതിരടയാള നിയമം 13-ാം വകുപ്പ് പ്രകാരം അന്തിമ നോട്ടിഫിക്കേഷന് പരസ്യപ്പെടുത്തുമെന്ന് പാലക്കാട് റീ സര്വേ സൂപ്രണ്ട് ഓഫീസ് ഹെഡ് സര്വെയര് അറിയിച്ചു. സര്വേ സമയത്ത് തര്ക്കം ഉന്നയിച്ച് അതിരടയാള നിയമ പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള വസ്തു ഉടമസ്ഥര്ക്ക് ഈ അറിയിപ്പ് ബാധകമല്ല. പാലക്കാട് മൂന്ന് വില്ലേജിലെ 2, 4 വാര്ഡുകളിലെ റീസര്വ്വേ ബ്ലോക്ക് നമ്പര് ഒന്ന് മുതല് 141 വരെയുള്ള വസ്തുക്കളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്.