സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തരം നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിജയകരമായ സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് പൊതുമേഖലയിലുള്ള ഫാമുകള്‍ക്ക് യൂണിറ്റൊന്നിന് 25 ലക്ഷം രൂപയും, കര്‍ഷകര്‍ക്ക് 18.75 ലക്ഷം രൂപയും ധനസഹായം നല്‍കും.
താത്പര്യമുള്ള കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ – സര്‍ക്കാരിതര സ്ഥാപനങ്ങള്‍, ഫാമുകള്‍ എന്നിവര്‍ ഇതിനായുള്ള പ്രോജക്ടുകള്‍ ബന്ധപ്പെട്ട കൃഷിഭവന്‍ മുഖേന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) മുമ്പാകെ സമര്‍പ്പിക്കണം.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. വിശദ വിവരങ്ങള്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ – കേരള, യൂണിവേഴ്‌സിറ്റി പിഒ., തിരുവനന്തപുരം – 34 ഫോണ്‍ : (0471) 2330856, 2330867. വെബ്‌സൈറ്റ് : www.nhm.nic.in ഇ-മെയില്‍: mdshmkerala@yahoo.co.in എന്ന വിലാസത്തില്‍ ലഭിക്കും.