കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാന തലത്തിൽ നൽകുന്ന 2017-18ലെ മികച്ച പാടശേഖരം, കർഷകർ, യുവകർഷകർ, വിദ്യാർത്ഥികൾ തുടങ്ങി 30ൽപരം അവാർഡുകൾക്ക് പരിഗണിക്കുന്നതിന്് അർഹരായവരിൽ നിന്നും കൃഷി ഭവൻ മുഖേന നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങൾക്ക് അതത് കൃഷി ഭവൻ/ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുമായോ, തൊടുപുഴ പ്രിൻസിപ്പൽ കൃഷി ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ 04862- 222428. അപേക്ഷാഫോറവും മറ്റ് വിവരങ്ങളും ംംം.സലൃമഹമമഴൃശരൗഹൗേൃല.ഴീ്.ശി എന്ന സൈറ്റിൽ ലഭിക്കും.
ഏറ്റവും നല്ല ഗ്രൂപ്പ് ഫാമിംഗ് സമിതിക്കുള്ള നെൽക്കതിർ അവാർഡ്, കർഷകോത്തമ ( മികച്ച കർഷകൻ), യുവകർഷക ( യുവകർഷകൻ), കേരകേസരി ( കേരകർഷകൻ), ഹരിതമിത്ര ( മികച്ച പച്ചക്കറി കർഷകൻ), ഉദ്യാനശ്രേഷ്ഠ ( മികച്ച പുഷ്പകൃഷി), കർഷക ജ്യോതി ( പട്ടികജാതി- പട്ടികവർഗ്ഗ കർഷകൻ), കർഷക തിലകം( മികച്ച കർഷക വനിത), ശ്രമകാന്തി ( കർഷക തൊഴിലാളി), കൃഷി വിജ്ഞാൻ ( കൃഷി ശാസ്ത്രജ്ഞൻ), ക്ഷോണി സംരക്ഷക, ക്ഷോണി പരിപാലക, ക്ഷോണി മിശ്ര, ക്ഷോണിരത്‌ന ( മികച്ച നീർത്തട പദ്ധതി നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്), കർഷക ഭാരതി( മികച്ച ഫാം ജേർണലിസ്റ്റ്), ഹരിതകീർത്തി (മികച്ച കൃഷിഫാമുകൾ), ഹരിതമുദ്ര ( മികച്ച കാർഷിക ഫീച്ചർ/ പ്രക്ഷേപണം), കാർഷിക പ്രതിഭ ( മികച്ച കാർഷിക പ്രവർത്തകൻ) മികച്ച ഹൈടെക് കർഷകൻ, മികച്ച വാണിജ്യ നഴ്‌സറി, മികച്ച ഹയർസെക്കൺറി കർഷക പ്രതിഭ, കോളേജ് കർഷക പ്രതിഭ, മികച്ച കൃഷി ഓഫീസർ, മികച്ച ജൈവകർഷകൻ, കർഷക മിത്ര തുടങ്ങിയ അവാർഡുകൾക്കാണ് പരിഗണിക്കുക.