തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ ബോർഡുകൾ, ബാനറുകൾ കൊടി തോരണങ്ങൾ എന്നിവ എടുത്തുമാറ്റുന്ന നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന മാതൃകാ…

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ-1 എന്നിവർക്കുള്ള പരിശീലന പരിപാടി നവംബർ 25 മുതൽ 28 വരെ കണ്ണൂർ ജില്ലയിൽ നടക്കും. പരിശീലനത്തിൽ പോളിംഗ് ബൂത്ത് ക്രമീകരണങ്ങൾ,…

അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എന്‍ സി വി ഇ ടി അംഗീകൃത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന്റെ വാരാന്ത്യ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 540 മണിക്കൂറാണ് കോഴ്സ് കാലാവധി. ബിരുദവും ഇംഗ്ലീഷ്…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം 24ന് വൈകിട്ട് മൂന്ന് മണിക്ക് അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ 25 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 93 സ്ഥാനാർത്ഥികൾ. ആകെ 128 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.…

വിനോദസഞ്ചാര മേഖലയിലെ കേരളത്തിന്റെ കുതിപ്പ് പ്രദര്‍ശിപ്പിച്ച് ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിലെ ടൂറിസം വകുപ്പിന്റെ സ്റ്റാള്‍. നിരവധി സന്ദര്‍ശകരാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ കുറിച്ച് ചോദിച്ചറിയാന്‍ സ്റ്റാളിലെത്തുന്നത്. ഇത്തവണ മലബാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റിയും ധാരാളം അന്വേഷണങ്ങള്‍…

ആയുര്‍വേദത്തിന്റെ ജനപ്രീതി നാള്‍ക്കുനാള്‍ കൂടിവരുന്നതിന്റെ തെളിവാണ് കേരള പവലിയിനിലെ ഔഷധി വില്‍പ്പനശാലയിലെ ജനത്തിരക്ക്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഔഷധി പുറത്തിറക്കുന്ന 40 ലേറെ ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇരുപത്തിയാറാം നമ്പര്‍…

കൈത്തറി വസ്ത്രങ്ങളുടെ കമനീയ ശേഖരമൊരുക്കി മൂന്ന് വില്‍പ്പനശാലകളാണ് കേരളത്തിന്റെ പവലിയനില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ഹാന്റക്സ്, ഹാന്‍വീവ്, ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡ്‍ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ് എന്നിവയുടേതാണ് സ്റ്റാളുകള്‍ . കസവ് വസ്ത്രങ്ങളുടെ വിപുലമായ ശ്രേണിയാണ് ഡയറക്ടറേറ്റ്…

മലയാളത്തനിമയുള്ള ഭക്ഷണ വിഭവങ്ങളുമായി കാത്തിരിക്കുകയാണ് കുടുംബശ്രീയുടെയും സാഫിന്റെയും വില്‍പ്പനശാലകള്‍. രാജ്യാന്തര വ്യാപാരമേളയിലെ ഫുഡ് കോര്‍ട്ടില്‍ പ്രവേശിക്കുമ്പോള്‍ തന്നെ മലയാള രുചിപ്പെരുമയുടെ സുഗന്ധം വരവേല്‍ക്കും. വന്‍ ജനത്തിരക്കാണ് ഇരു ഭക്ഷണശാലകളിലും. മീന്‍, മാംസ വിഭവങ്ങളുടെ വൈവിധ്യങ്ങളാണ്…

രാജ്യാന്തര വ്യാപാരമേളയിലെ കേരളത്തിന്റെ പ്രദര്‍ശന നഗരിയില്‍ ഏറ്റവും ജനത്തിരക്കുണ്ടായ സ്റ്റാളുകളില്‍ ഒന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെത്. ഇതിനോടകം 2.50 ലക്ഷത്തിലേറെ രൂപയുടെ വിറ്റുവരവാണുണ്ടായത്. കരിപ്പട്ടി, ഏത്തയ്ക്ക ഉപ്പേരി എന്നിവയൊക്കെ ആദ്യ ദിനങ്ങളില്‍തന്നെ ചൂടപ്പം…

തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 182 സ്ഥാനാർത്ഥികളുടേതായി ലഭിച്ച 285 നാമനിര്‍ദേശ പത്രികകളും വരണാധികാരിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്…